തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി ഷാരോൺ (32) ആണ് പിടിയിലായത്.
പ്രതി വിദേശത്തുവച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഒരു വർഷ കാലയളവിൽ വിദേശത്ത് വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചു.
തുടർന്ന് ഇയാൾ വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറുകയായിരുന്നു. പിന്നാലെ യുവതി ഗുരുവായൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് അന്വേഷണത്തിൽ കോയമ്പത്തൂരുൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group