തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്, ആന്റണി എന്നിവരാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാല കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരാണ്.
രാവിലെ ബാങ്ക് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ബാങ്ക് മാനേജര്‍ അറിയിച്ചതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
തലയില്‍ മാരകമായ മുറിവുകളോടെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 100 മീറ്റര്‍ അകലെ നീര്ച്ചാലില്നിന്നും അരവിന്ദാക്ഷന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ജോലിസംബന്ധമായി ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.