തൃശൂർ: തൃശൂരിൽ 14-കാരൻ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന പാലിയം റോഡ് സ്വദേശി ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാത്രി 8:45-ഓടെയാണ് സംഭവം.
സംഭവത്തിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ 14-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് 14-കാരൻ ലിവിനെ കുത്തുകയായിരുന്നു.
ലിവിൻ മദ്യലഹരിയിൽ ആക്രമിച്ചെന്നാണ് 14-കാരൻ പോലീസിന് നൽകിയ മൊഴി. തൃശൂർ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group