തൃശൂർ: കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. കാലടി ശ്രീശങ്കരാചാര്യ കോളജിലെ പൂർവ വിദ്യാർഥിയും ഫോട്ടോഗ്രാഫറുമായ രോഹിത്(24)ആണ് അറസ്റ്റിലായത്.
കാലടി ശ്രീ ശങ്കര കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്തത്. ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു പോലീസ് നടപടി. പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത്ത് പതിവായി കോളജിലെത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. രണ്ട് ഫോണുകള്‍ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പിന്നാലെ എട്ടോളം വിദ്യാര്‍ഥിനികള്‍ കൂടി രോഹിത്തിനെതിരെ കാലടി പോലീസിൽ സമീപിച്ചിട്ടുണ്ട്. കോളജിലെ വിദ്യാർഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും ഇയാൾ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു.