ആലപ്പുഴ-കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 1.235 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.
കുമ്പളം വടക്കേ തച്ചപ്പള്ളി വീട്ടിൽ മഹേഷ്(35), മരട് വെളീപ്പറമ്പ് വീട്ടിൽ അഫ്സൽ അബ്ദു (28) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലാ പോലീസ് കാപ്പ ചുമത്തിയ പ്രതികളാണ് ഇവർ. ആലപ്പുഴയിൽ ഒളിവിൽ കഴിയുന്നതിനും ദൈനംദിന ചിലവുകൾക്കുമായി പണം കണ്ടെത്തുന്നതിനും കുത്തിയതോട് സ്വദേശിയായ അമ്മിണി ജോസ് എന്നയാളിൽ നിന്നും വാങ്ങിയ കഞ്ചാവാണെന്നാണ് പ്രതികളുടെ മൊഴി.
മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി. കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ പി സി ഗിരീഷ്,ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ സബിനേഷ് ജിത്ത്, സിവിൽ ഓഫീസർമാരായ വി കെ വിപിൻ,യു ഉമേഷ്,എം ഡി വിഷ്ണുദാസ്,പി എം വിധു,വിപിനചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.