പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ല. സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്ന് അദ്ദേഹം ആരോപിച്ചു.
മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ രമ്യ വേണ്ടരീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, തന്റെ നിലപാട് രമ്യയുടെ തോല്‍വിക്ക് ഒരു ഘടകമായി എന്ന് കോണ്‍ഗ്രസ് വിമത നേതാവ് ഗോപിനാഥ് പറഞ്ഞിരുന്നു.
അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു തങ്കപ്പന്റെ ആരോപണത്തില്‍ രമ്യയുടെ മറുപടി. ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയന്നും രമ്യ പറഞ്ഞു.