പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്.534 റണ്‍സിന്റെ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയ 238 റണ്‍സിന് പുറത്തായി. ആതിഥേയര്‍ക്കായി ട്രാവിസ് ഹെഡ്(89) ഒറ്റയ്ക്ക് പൊരുതിയെങ്കിലും രക്ഷയുണ്ടായില്ല.
ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെ ബൗളിങ് ഓസിസിന് അതിവേഗം കൂടാരം കയറ്റി. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് നേടി. ഓസ്ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ് 47ഉം അലക്സ് കാറേ 36ഉം റണ്‍സെടുത്തു. ആദ്യ ഇന്നിങ്സില്‍ തകര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിലാണ് തിളങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സാണ് നേടിയത്. യശ്വസി ജയ്സ്വാള്‍(161), കോഹ്ലി(100) എന്നിവര്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു.