ആലപ്പുഴ: ജില്ലയില്‍ തിരഞ്ഞെടുപ്പ് ദിവസം പ്രശ്നബാധിത പോളിംഗ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മൈക്രോ ഒബ്സർവർമാരെ നിയോഗിക്കും. ജില്ലയിലെ 39 പ്രശ്ന ബാധിത ബൂത്തുകളാണുള്ളത്. ഇവിടേക്കാണ് നിരൂക്ഷകരെ നിയോഗിക്കുന്നത്.
വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുക, പോളിംഗ് ബൂത്തിലെ സംഭവങ്ങള്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക, പോളിംഗ് സ്റ്റേഷന്റെ പരിസരത്ത് ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കലോ ഭീഷണിപ്പെടുത്തലോ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക, പോളിംഗ് ഉദ്യോഗസ്ഥരുടെ നടപടികള്‍ നിരീക്ഷിച്ച് തെറ്റുകുറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക, വോട്ടിംഗ് മെഷീനുകള്‍ കൃത്യമായ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മൈക്രോ ഒബ്സര്‍വര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. പോളിംഗ് ബൂത്തിലെ വിവരങ്ങള്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ തിരഞ്ഞെടുപ്പ് നിരീക്ഷര്‍ക്ക് കൈമാറും.