ആലപ്പുഴ : മത്സ്യബന്ധന മേഖല
യിലെ ജലവിമാന പദ്ധതിയോടു
ള്ള മത്സ്യത്തൊഴിലാളി ഫെഡറേ
ഷന്റെ (എ ഐ ടി യു സി ) നി
ലപാടിൽ മാറ്റമില്ലെന്ന് ഫെഡ
റേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറൽ
സെക്രട്ടറി ടി രഘുവരനും പ്ര
സ്താവിച്ചു.
അഷ്ടമുടിക്കായലും വേമ്പനാ
ട് കായലും ലക്ഷ്യംവെച്ച്
യു ഡി എഫ് ഭരണത്തിൽ സ്വകാര്യ ജലവിമാന കമ്പനികൾ ആരംഭി
ക്കാൻ നിശ്ചയിച്ച പദ്ധതിയെയാ
ണ് മത്സ്യത്തൊഴിലാളി സംഘ
ടനകൾ സംയുക്തമായി ചെറു
ത്ത് പരാജയപ്പെടുത്തിയതെന്ന്
അവർ പറഞ്ഞു.
മത്സ്യബന്ധന മേഖലയിൽ
ജലവിമാന പദ്ധതി ആവിഷ് ക
രിച്ചാൽ വീണ്ടും ശക്തമായ പ്ര
ക്ഷോഭം നടത്തുമെന്ന് അവർ
പറഞ്ഞു.
ട്രയൽ റൺ നടത്തിയ കൊച്ചി
കായലിൽ മത്സ്യത്തൊഴിലാളി
കളെയും ബോട്ട് യാത്രക്കാരെ
യും മണിക്കൂറുകളോളം ബന്ദി
യാക്കി നിർത്തിയ അനുഭവം
ഉണ്ട്. ദിനംപ്രതി പരമാവധി 40
യാത്രക്കാർക്ക് വേണ്ടി ആയിര
ക്കണക്കിന് തൊഴിലാളികളുടെ
ഉപജീവന മാർഗം ഇല്ലാതാക്കു
വാനുള്ള നീക്കം അനുവദിക്കി
ല്ലെന്ന് അവർ പറഞ്ഞു.
ഉൾനാടൻ മത്സ്യത്തൊഴിലാ
ളികളുടെ മത്സ്യബന്ധനത്തെ
ബാധിക്കുന്ന സീ പ്ലെയിൻ പദ്ധ
തിയെ ധീവരസഭ മുൻപെന്ന
പോലെ ശക്തമായി എതിർക്കു
മെന്ന് ജനറൽ സെക്രട്ടറി വി ദി
നകരൻ പറഞ്ഞു.
ഇ ടു ക്കി യിലെ മാട്ടുപ്പെ
ട്ടി, ബോൾഗാട്ടി, വേമ്പനാട്ടു
കായൽ, അഷ്ടമുടിക്കായൽ, കാസർകോടു ജില്ലയിലെ ചന്ദ്രഗിരിപുഴ, കോവളം തുടങ്ങിയ ഉൾനാടൻ ജലാശയങ്ങളിൽ ഇറങ്ങാ
നും യാത്ര ചെയ്യാനും തക്കത
രത്തിൽ ആസൂത്രണം ചെയ്ത
സീ പ്ലെയിൻ മത്സ്യത്തൊഴിലാളി
കളെ ഈ രംഗത്തു നിന്ന് ഉന്മൂ
ലനം ചെയ്യാനുള്ള പദ്ധതിയായി
മാത്രമേ കാണാൻ സാധിക്കുക
യുള്ളൂ.
ടൂ റി സ ം പ്ര വ ർത്ത നത്തെ
തങ്ങൾ എതിർക്കുന്നില്ലെന്നും
എന്നാൽ ടൂറിസത്തിന്റെ പേരിൽ
ഉൾനാടൻ ജലാശയങ്ങളിൽ പര
മ്പരാഗതമായി മത്സ്യബന്ധനം
നടത്തുന്ന തൊഴിലാളികളെ
തൊഴിൽരഹിതരാക്കുന്ന ഈ
പദ്ധതിയോട് ഒരു കാരണവശാ
ലും യോജിക്കാൻ സാധിക്കുക
യില്ലെന്നും ദിനകരൻ പറഞ്ഞു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി
രുന്ന അവസരത്തിൽ ഈ പദ്ധ
തി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ
ധീവരസഭ, സി ഐ ടി യു മത്സ്യ
ത്തൊഴിലാളി ഫെഡറേഷൻ, എ
ഐ ടി യു സി മത്സ്യത്തൊഴിലാ
ളി ഫെഡറേഷൻ തുടങ്ങിയ സം
ഘടനകൾ ശക്തമായി എതിർ
ത്തതുമൂലം അഷ്ടമുടിക്കായലിൽ
നിന്നു പൊങ്ങിയ വിമാനം ആല
പ്പുഴയിലെ പുന്നമടക്കായലിൽ
ഇറങ്ങാൻ പോലും സാധിക്കാ
തെ തിരിച്ചുപോകേണ്ടി വരിക
യും മത്സ്യത്തൊഴിലാളികളുടെ
പ്രതിഷേധം കണക്കിലെടുത്ത്
പദ്ധതി സർക്കാർ ഉപേക്ഷിക്കുക
യും ചെയ്തതാണ്.
എന്നാ ൽ അന്നു സ മര ം
ചെയ്ത സി പി എം, സി പി
ഐ തുടങ്ങിയ പാർട്ടികൾ നേ
തൃത്വം കൊടുക്കുന്ന സർക്കാർ
മത്സ്യത്തൊഴിലാളികൾക്കു ദോഷകരമായിട്ടുള്ള പദ്ധതിയുമായി
വന്നിരിക്കുന്ന സാഹചര്യത്തിൽ
മുൻപെന്ന പോലെ സമരം ചെ
യ്യാൻ സി ഐ ടി യുവും എ
ഐ ടി യു സിയും തയ്യാറുണ്ടോ
എന്നു വ്യക്തമാക്കണം.
ബോ ൾ ഗാട്ടി കായ ല ി ൽ
വ ി മാ ന ം ഇ റങ്ങു ന്ന തുമായി ബന്ധപ്പെട്ട് ആ മേഖലയിൽ
മത്സ്യബന്ധനം നിരോധിച്ചിരി
ക്കുന്നു.
ഇതാണവസ്ഥയെങ്കിൽ കേര
ളത്തിൽ ഈ പദ്ധതി വ്യാപകമാ
ക്കുന്നതോടെ ഉൾനാടൻ മത്സ്യ
ത്തൊഴിലാളികളുടെ മത്സ്യബന്ധ
നം പൂർണമായും നിരോധിക്ക
പ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്ന്
അദ്ദേഹം കുറ്റപ്പെടുത്തി.
വികസനത്തിന്റെ പേരിൽ
മത്സ്യത്തൊഴിലാളികളെ ദ്രോഹി
ക്കുന്ന പദ്ധതി നടപ്പാക്കാൻ ശ്ര
മിച്ചാൽ എന്തുവിലകൊടുത്തും
ധീവരസഭ അടക്കമുള്ള മത്സ്യ
ത്തൊഴിലാളി സംഘടനകൾ നേ
രിടുമെന്ന് ദിനകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group