തിരുവനന്തപുരം. ലോക കേരള സഭയുടെ നാലാമത് സമ്മേളനം ഇന്ന് മൂന്നു മണി മുതൽ ആരംഭിക്കും. ഉച്ചക്ക് പന്ത്രണ്ടു മുപ്പതു മുതൽ രെജിസ്ട്രേഷൻ ആരംഭിക്കും. ഉചക്കു ശേഷം മൂന്നു മണിയോടെ ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു ശേഷം കുവൈത്ത് അപകടത്തെ സംബന്ധിച്ച ലോക കേരള സഭയുടെ അനുശോചനം മുഖ്യമന്ത്രി അറിയിക്കും. ഇതിനു ശേഷം സ്പീക്കർ എ എൻ ഷംസീർ സഭാ നടപടികളെ കുറിച്ച് വിശദീകരിക്കുകയും പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്യും. ഏകദേശം മൂന്നരയോടെ മുഖ്യമന്ത്രിയും സഭാ നേതാവുമായ പിണറായി വിജയൻ ലോക കേരള സഭാ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ലോക കേരള സഭയുടെ സമീപന രേഖ സമർപ്പിച്ചു കൊണ്ടായിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക. പിന്നീട് കേരള മൈഗ്രെഷൻ സർവ്വെ 2023 റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. വൈകിട്ട് അഞ്ചു മണിയോടെ എട്ടു വിഷയങ്ങളെ ആധാരമാക്കി ചർച്ചകളും തുടർന്ന് മേഖല സമ്മേളനവും നടക്കും. രാത്രി എട്ടു മുപ്പതിന് ഡിന്നറിനു ശേഷം പരിപാടികൾ തുടരും. ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് ഈ പ്ലാറ്റ്ഫോമിനെ സംബന്ധിച്ചുള്ള വീഡിയോ അവതരണം നടത്തും. ഇതിനു ശേഷം പ്രസംഗങ്ങൾ തുടരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. രാത്രി 11 മണിക്ക് ഇന്നത്തേക്ക് സഭ പിരിയുകയും നാളെ രാവിലെ എട്ടര മുതൽ പ്രാതലിനു ശേഷം ചേരുന്ന ലോക കേരള സഭയിൽ എഴു മേഖല യോഗങ്ങളുടെ റിപ്പോർട്ടിങ്ങും എട്ടു വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും പ്രമേയ അവതരണവും നടത്തി ഉച്ച ഭക്ഷണത്തിനായി സഭ ഇടവേളക്കായി നിറുത്തി വൈകുന്നേരം മൂന്നരയോടെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവും പിന്നീട് സ്പീക്കറുടെ സമാപന പ്രസംഗത്തിനു ശേഷം ദേശീയ ഗാനത്തോടെ ലോക കേരള സഭയുടെ നാലാമത് സമ്മേളനത്തിന് വിരാമമിടും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group