ആലപ്പുഴ : മഴക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ ഇന്ന് രണ്ടുപേർ മരിച്ചു. കുട്ടനാട് പുളിങ്കുന്നിൽ വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റും മാമ്പുഴക്കരിയിൽ എ സി കനാലിൽ വീണ് വയോധികനുമാണ് മരിച്ചത്.
പുളിങ്കുന്ന് കണ്ണാടി പുതുവൽ പി പി മണിയൻ (72) ആണ് ഷോക്കേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. പുറത്തുപോയി മടങ്ങിയെത്തിയ ഭാര്യ ജയിനമ്മയാണ് മണിയനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് ചുറ്റും വെള്ളക്കെട്ടായിരുന്നു. മാമ്പുഴക്കരിയിൽനിന്ന് കാണാതാതായ രാമങ്കരി എസ് എൻ ഡി പിക്ക് സമീപം താമസിക്കുന്ന കോമരത്തുശേരി വീട്ടിൽ പുരുഷോത്തമനെയാണ് (88) എ സി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ മഴക്കെടുതിയിൽ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group