അല്‍ജസീറ ചാനലിന് ഫലസ്തീനില്‍ വിലക്ക്, മുഴുവൻ പ്രവർത്തനങ്ങളും മരവിപ്പിക്കാൻ തീരുമാനം

റാമല്ല – ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ടി.വിക്ക് ഫലസ്തീനില്‍ പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്താന്‍ ഫലസ്തീന്‍ അതോറിറ്റി തീരുമാനിച്ചു. സാംസ്‌കാരിക, ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയങ്ങള്‍ അടങ്ങുന്ന ഫലസ്തീന്‍ മന്ത്രിതല സമിതി അല്‍ജസീറ ടി.വിയുടെയും അല്‍ജസീറയുടെ ഫലസ്തീനിലെ ഓഫീസിന്റെയും എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിക്കാന്‍ തീരുമാനിച്ചതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയമാനുസൃത പദവി ശരിയാക്കുന്നതു വരെ അല്‍ജസീറ ചാനലിനു കീഴില്‍ ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാനും ഫലസ്തീന്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഫലസ്തീനിലെ നിയമങ്ങള്‍ … Continue reading അല്‍ജസീറ ചാനലിന് ഫലസ്തീനില്‍ വിലക്ക്, മുഴുവൻ പ്രവർത്തനങ്ങളും മരവിപ്പിക്കാൻ തീരുമാനം