യൂറോ കപ്പില്‍ സ്പാനിഷ് തേരോട്ടം തുടരുന്നു; സെമി ടിക്കറ്റ്; ആതിഥേയര്‍ പുറത്ത്

സ്റ്റുഗര്‍ട്ട്: യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ച് സ്‌പെയിന്‍. ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ് സ്‌പെയിന്‍ ആതിഥേയരായ ജര്‍മനിക്ക് മുന്നിലും തുടര്‍ന്നു. ഫലമോ 2-1ന്റെ തോല്‍വിയുമായി ജര്‍മനി യൂറോ കപ്പ് ക്വാര്‍ട്ടറില്‍ നിന്ന് പുറത്ത്. അത്യന്തികം വാശി നിറഞ്ഞ പോരാട്ടത്തില്‍ മല്‍സരം നിശ്ചിത സമയത്ത് സമനിലയില്‍ അവസാനിക്കുകയായിരുന്നു.1-1. എക്‌സ്ട്രാ ടൈമിലെ 119ാം മിനിറ്റില്‍ മിഖേല്‍ മെറീനോ സ്‌പെയിനിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു. 51ാം മിനിറ്റില്‍ ദാനി ഒല്‍മോയിലൂടെയാണ് സ്‌പെയിന്‍ ലീഡെടുത്തത്. 89ാം മിനിറ്റിലായിരുന്നു ജര്‍മനിയുടെ സമനില ഗോള്‍. ഫ്‌ലോറിയന്‍ വിര്‍ട്‌സാണ് … Continue reading യൂറോ കപ്പില്‍ സ്പാനിഷ് തേരോട്ടം തുടരുന്നു; സെമി ടിക്കറ്റ്; ആതിഥേയര്‍ പുറത്ത്