ഹേ ബ്രസീല്‍, ക്യാ ഹുവാ

ലോസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ ലോക ഫുട്‌ബോളിലെ കരുത്തരായ ബ്രസീലിന്റെ പോരാട്ടം കാണാനെത്തിയ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കളി കാണാനെത്തിയ സൂപ്പര്‍ താരം നെയ്മറും ആ നിരാശയിലായിരുന്നു. കോപ്പയിലെ ഇത്തരി കുഞ്ഞന്‍മാരായ കോസ്റ്ററിക്കയോടാണ് പുകള്‍പെറ്റ കാനറികള്‍ ഗോള്‍ രഹിത സമനില വഴങ്ങിയത്. എല്ലാ നിലയിലും മേധാവിത്തം പുലര്‍ത്തിയെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ബ്രസീല്‍ മുന്നേറ്റം മറന്നു. കോസ്റ്ററിക്കന്‍ ഗോളിയുടെ മിടുക്കം അവരുടെ ശക്തമായ പ്രതിരോധവും ബ്രസീലിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചു. റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ നിറസാന്നിധ്യമായ വിനീഷ്യസ് ജൂനിയറിനും റൊഡ്രിഗോയ്ക്കും … Continue reading ഹേ ബ്രസീല്‍, ക്യാ ഹുവാ