വയനാട് ദുരന്തം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, കാണാതായത് ഇരുന്നൂറിലേറെ പേരെ

മുണ്ടക്കൈ(വയനാട്)- ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും ഉരുളെടുത്തിരിക്കുന്നു. ഈ മണ്ണിൽ ചവിട്ടിനിൽക്കുമ്പോൾ താഴെ മനുഷ്യരുണ്ടോ എന്ന ആധിയിൽ വിങ്ങുന്നു. ദുരന്തത്തിന് ശേഷം, ഒരു രാത്രി കൂടി പിന്നിട്ടെങ്കിലും ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴും മുണ്ടക്കൈയിലും ചൂരല്‍മലയിലും അട്ടമലയിലും.ഇവിടങ്ങളിൽ രണ്ടാം ദിവസം രക്ഷാപ്രവർത്തനം ആരംഭിച്ചു. 160 പേരുടെ മരണമാണ് ഇതേവരെ സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 148 പേർ ചികിത്സയിലുണ്ട്. മണ്ണിനടിയിൽ … Continue reading വയനാട് ദുരന്തം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, കാണാതായത് ഇരുന്നൂറിലേറെ പേരെ