ദുരന്തഭൂമിയില്‍ ഉടയോരില്ലാതെ വളര്‍ത്തുമൃഗങ്ങള്‍, ഹൃദയം നുറങ്ങും കാഴ്ചകൾ

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ അതിജീവിച്ച വളര്‍ത്തുമൃഗങ്ങള്‍ ഉടയോരെ കാണാതെ ചൂരല്‍മലയിലും സമീപങ്ങളിലും അലയുന്നു. നായ്ക്കളും കാലികളും ഇതില്‍ ഉള്‍പ്പെടും. ഭയന്നും മഴ നനഞ്ഞും ഭക്ഷണം ലഭിക്കാതെയും അലയുന്ന നായ്ക്കള്‍ ചൂരല്‍മലയിലെ മറ്റൊരു സങ്കടക്കാഴ്ചയായി. ഡസനോളം നായ്ക്കളെയാണ് ചൂരല്‍മലയില്‍ മാത്രം ഇന്നലെ കാണാനായത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരില്‍ ചിലര്‍ കഴിച്ച് ബാക്കിവരുന്ന ഭക്ഷണം നായ്ക്കള്‍ക്കു നല്‍കാന്‍ സൗമനസ്യം കാട്ടുന്നുണ്ട്. ഔദ്യോഗിക കണക്ക്ക് 249, ചാലിയാറിൽനിന്ന് കിട്ടിയത് 98 മൃതദേഹങ്ങൾ മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക … Continue reading ദുരന്തഭൂമിയില്‍ ഉടയോരില്ലാതെ വളര്‍ത്തുമൃഗങ്ങള്‍, ഹൃദയം നുറങ്ങും കാഴ്ചകൾ