വിട്ടയക്കപ്പെട്ട തടവുകാരുടെയും കുടുംബങ്ങളുടെയും പുനഃസമാഗമത്തില്‍ ഗാസയിൽ വികാരനിര്‍ഭരമായ രംഗങ്ങള്‍

ഗാസ – ഹമാസും ഇസ്രായിലും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വെസ്റ്റ് ബാങ്കിലെ ഒഫര്‍ സൈനിക ജയിലില്‍ നിന്ന് ഇസ്രായില്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരുടെയും കുടുംബാംഗങ്ങളുടെയും പുനഃസമാഗമത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. സന്തോഷാശ്രുക്കളോടെ തടവുകാരും കുടുംബാംഗങ്ങളും പരസ്പരം വാരിപ്പുണര്‍ന്ന് സുദീര്‍ഘമായ വേര്‍പാടിന്റെ വേദനകള്‍ പങ്കുവെക്കുകയും പറഞ്ഞുതീര്‍ക്കുകയും ചെയ്തു. ഒഫര്‍ ജയിലില്‍ നിന്നുള്ള ആദ്യ ബാച്ച് ഫലസ്തീന്‍ തടവുകാരെ ബസുകളിലായിരുന്നു കൊണ്ടുപോയത്. കൈമാറ്റ കരാറിന്റെ ഭാഗമായി 90 ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രായില്‍ ജയില്‍ സര്‍വീസ് അറിയിച്ചു. … Continue reading വിട്ടയക്കപ്പെട്ട തടവുകാരുടെയും കുടുംബങ്ങളുടെയും പുനഃസമാഗമത്തില്‍ ഗാസയിൽ വികാരനിര്‍ഭരമായ രംഗങ്ങള്‍