കണ്ണീരുറവ വറ്റാതെ റഹീമിന്റെ ഉമ്മ ഫാത്തിമ, എല്ലാവർക്കും നന്ദി, തെറ്റിദ്ധാരണകൾ മാറിയെന്നും ഉമ്മ

റിയാദ്- കണ്ണീരുവറ്റാത്തൊരു ഉമ്മയുറവയുടെ മുന്നിലായിരുന്നു ഇന്നലെ രാത്രി. കാതങ്ങൾക്കപ്പുറത്ത് ജയിലിൽ ആ ഉമ്മയുടെ മകനുണ്ട്. ഏഴു കടലോളം വലിയ സങ്കടവുമായി എത്തിയ ഫാത്തിമയാണ് ഞങ്ങൾ മാധ്യമപ്രവർത്തകരുടെ മുന്നിലിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളമായി ചിരിക്കാൻ മറന്നുപോയൊരു മുഖവുമായി അവർ ഞങ്ങൾക്കരികിലിരുന്നു. വാക്കുകൾക്കിടയിലെല്ലാം സങ്കടത്തിന്റെ കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു. ജയിലിൽ കഴിയുന്ന തന്റെ മകന്റെ മോചനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് പറയുമ്പോൾ വിതുമ്പലൊടുങ്ങാത്തൊരു മിടിപ്പുണ്ടായിരുന്നു അവരുടെ ചുണ്ടുകളിൽ. റിയാദിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലും തുടർന്ന് റഹീം സഹായ സമിതി സംഘടിപ്പിച്ച പരിപാടിയിലും … Continue reading കണ്ണീരുറവ വറ്റാതെ റഹീമിന്റെ ഉമ്മ ഫാത്തിമ, എല്ലാവർക്കും നന്ദി, തെറ്റിദ്ധാരണകൾ മാറിയെന്നും ഉമ്മ