ഗാസയിലെ സ്ഥിതിഗതികള്‍ ഗുരുതരവും ലജ്ജാകരവും, ഇസ്രായിലിനെതിരെ സ്വരം കടുപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി – ഗാസയിലെ ഇസ്രായില്‍ സൈനിക നീക്കങ്ങളെ അതിശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലെ മാനുഷിക സ്ഥിതിഗതികള്‍ വളരെ ഗുരുതരവും ലജ്ജാകരവുമാണെന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചു. ഗാസയിലെ ഇസ്രായില്‍ സൈനിക നടപടികളെ സമീപകാലത്ത് പലതവണ മാര്‍പ്പാപ്പ വിമര്‍ശിച്ചിരുന്നു. വൈദ്യുതി പോലും ഇല്ലാത്ത ഗാസയില്‍ ശൈത്യകാല തണുപ്പ് മൂലമുണ്ടായ മരണങ്ങളെ കുറിച്ച് പരാമര്‍ശിച്ചാണ് മാര്‍പ്പാപ്പ ഇസ്രായിലിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. സിവിലിയന്മാരെ ബോംബെറിഞ്ഞ് കൊല്ലുന്നത് ഞങ്ങള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആശുപത്രികള്‍ നശിപ്പിക്കപ്പെട്ടതിനാലോ ഒരു രാജ്യത്തിന്റെ ഊര്‍ജ ശൃംഖല … Continue reading ഗാസയിലെ സ്ഥിതിഗതികള്‍ ഗുരുതരവും ലജ്ജാകരവും, ഇസ്രായിലിനെതിരെ സ്വരം കടുപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ