മലപ്പുറത്ത് അഞ്ചു വർഷത്തിനിടെ 150 കിലോ സ്വർണവും 123 കോടി രൂപയും പിടികൂടി, പണം ഉപയോഗിക്കുന്നത് തീവ്രവാദത്തിന്-പിണറായി വിജയൻ

ന്യൂദൽഹി- കേരള സർക്കാർ മുസ്ലീം തീവ്രവാദ ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ, മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോഗ്രാം സ്വർണവും 123 കോടി രൂപയും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ സ്വർണക്കടത്ത് തടയുന്ന സർക്കാർ പ്രവർത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എൽ.ഡി.എഫിൽനിന്ന് അകറ്റാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ … Continue reading മലപ്പുറത്ത് അഞ്ചു വർഷത്തിനിടെ 150 കിലോ സ്വർണവും 123 കോടി രൂപയും പിടികൂടി, പണം ഉപയോഗിക്കുന്നത് തീവ്രവാദത്തിന്-പിണറായി വിജയൻ