ലെബനോണിൽ പേജറുകൾ പൊട്ടിത്തെറിച്ചു, ഹിസ്ബുള്ള നേതാക്കളടക്കം എട്ടു പേർ കൊല്ലപ്പെട്ടു; 2750 പേർക്ക് പരിക്ക്

ബെയ്റൂത്ത്- ലെബനോണിൽ ഉടനീളം ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 2750 പേർക്ക് പരിക്കേറ്റു. ഇസ്രയേലുമായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയെന്ന് ഹിസ്ബുള്ള വിശേഷിപ്പിച്ച സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ടു പേർ ഹിസ്ബുള്ളയുടെ പോരാളികളാണെന്നാണ് വിവരം. സ്ഫോടനത്തിൽ ലെബനോണിലെ ഇറാൻ അംബാസഡർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പലർക്കും കൈകാലുകൾക്കും മുഖത്തിനും കണ്ണുകൾക്കുമാണ് പരിക്കേറ്റത്. പേജറുകൾ പൊട്ടിത്തെറിച്ചതിനെ “ഇസ്രായേൽ ആക്രമണം” എന്ന് ലെബനോൺ സർക്കാർ വിശേഷിപ്പിച്ചു. പേജർ സ്‌ഫോടനങ്ങൾക്ക് ഇസ്രയേലിനെ കുറ്റപ്പെടുത്തിയ ഹിസ്ബുള്ള ശക്തമായി തിരിച്ചടിക്കുമെന്നും … Continue reading ലെബനോണിൽ പേജറുകൾ പൊട്ടിത്തെറിച്ചു, ഹിസ്ബുള്ള നേതാക്കളടക്കം എട്ടു പേർ കൊല്ലപ്പെട്ടു; 2750 പേർക്ക് പരിക്ക്