മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണം 264 ആയി

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയില്‍ എത്തി. ചൂരല്‍മലയില്‍നിന്നു ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരെയാണ് മുണ്ടക്കൈ. 1,167 പേരടങ്ങുന്നതാണ് ദുരന്തത്തിന്റെ മൂന്നാംനാള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒന്‍പത് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍. സൈനികരും അഗ്നി-രക്ഷാസേനാംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഓരോ സംഘവും. കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിനെ തെരച്ചലിനു ഉപയോഗപ്പെടുത്തുന്നുണ്ട്. ചൂരല്‍മല കടന്ന് മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുന്നതിന് കരസേന താത്കാലിക നടപ്പാലം ഇന്നലെ രാത്രി നിര്‍മിച്ചു. ഇതിലൂടെയാണ് … Continue reading മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണം 264 ആയി