ഹജിനിടെ മരിച്ച മുഹമ്മദ് മാസ്റ്റർക്ക് ജന്നത്തുൽ മഹല്ലയിൽ ഖബറടക്കം, മക്ക ഗവർണറേറ്റിന്റെ പ്രത്യേക അനുമതി

മക്ക-ഹജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം നടക്കും. മക്ക ഗവർണറുടെ പ്രത്യേക അനുമതിയിൽ മക്കയിലെ ജന്നത്തുൽ മഹല്ലയിലാണ് ഖബറടക്കം. ജന്നത്തുൽ മഹല്ലയിൽ ഖബറടക്കണമെന്നാണ് ആഗ്രഹം എന്ന് അറിയിച്ചുള്ള കുടുംബത്തിന്റെ അപേക്ഷ ഇന്ത്യൻ എംബസി മക്ക ഗവർണറേറ്റിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാനുമതി ലഭിച്ചത്. കുവൈത്തിലുള്ള മകൻ സൽമാൻ മക്കയിലെത്തിയാണ് പിതാവിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് … Continue reading ഹജിനിടെ മരിച്ച മുഹമ്മദ് മാസ്റ്റർക്ക് ജന്നത്തുൽ മഹല്ലയിൽ ഖബറടക്കം, മക്ക ഗവർണറേറ്റിന്റെ പ്രത്യേക അനുമതി