അജ്ഞാതര്‍ മലയാളിയുടെ പേരില്‍ സിം എടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തി; നിരപരാധിയായ യുവാവ് സൗദി ജയിലില്‍

റിയാദ്- തന്റെ പേരില്‍ അജ്ഞാതര്‍ സിം കാര്‍ഡ് എടുത്തതിന്റെ പേരില്‍ മലയാളി മയക്കുമരുന്ന് കേസില്‍ ജയിലില്‍. സൗദിയിലെ ദമാമില്‍ ജോലി ചെയ്യുന്ന മലയാളിക്കാണ് മറ്റാരോ തന്റെ പേരില്‍ സിം കാര്‍ഡ് എടുത്തത് വിനയായത്. നിരപരാധിയായ ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ സാമുഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്. സിം കാര്‍ഡ് ഉപയോഗിച്ച് റിയാദില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരിയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷ നല്‍കിയപ്പോള്‍ കേസുള്ളതിന്റെ പേരില്‍ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ എന്താണ് കേസ് എന്ന് വ്യക്തമായിരുന്നില്ല. … Continue reading അജ്ഞാതര്‍ മലയാളിയുടെ പേരില്‍ സിം എടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തി; നിരപരാധിയായ യുവാവ് സൗദി ജയിലില്‍