‘വീലിലെ ചളി പള്ളിയിൽ ആവില്ലേ’ എന്നൊക്കെയുള്ള നോട്ടങ്ങൾ മാനസികമായി അവരെ ബാധിക്കുന്നുണ്ട്. പള്ളികൾ ഭിന്നശേഷി സൗഹൃദമാകണം- കാന്തപുരം

കോഴിക്കോട്- പള്ളികൾ ഭിന്നശേഷിക്കാർക്ക് കൂടി എളുപ്പത്തിൽ പ്രവേശിക്കാനും ആരാധന നിർവഹിക്കാനും പാകത്തിൽ സൗഹൃദപരമാകണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത്. കുറിപ്പിന്റെ പൂർണരൂപം- വിശുദ്ധ റമളാനിലേക്കുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. മനസ്സും ശരീരവും മുതൽ ഇടപെടുന്ന ഇടങ്ങളും വ്യവഹാരങ്ങളുമെല്ലാം നന്നായിരിക്കണമെന്ന് വിശ്വാസി ആഗ്രഹിക്കുന്ന വേളയാണല്ലോ റമളാൻ. അതിനു മുന്നോടിയായി വാസസ്ഥലവും തൊഴിലിടവും ആരാധനാലയങ്ങളുമെല്ലാം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യുന്ന തിരക്കിലും ഒരുക്കങ്ങളിലും പൂർത്തീകരണങ്ങളിലുമാവുമിപ്പോൾ മിക്കപേരും. റമളാൻ ദിവസങ്ങൾ എങ്ങനെയാവണമെന്ന ആലോചനയും ചർച്ചയും … Continue reading ‘വീലിലെ ചളി പള്ളിയിൽ ആവില്ലേ’ എന്നൊക്കെയുള്ള നോട്ടങ്ങൾ മാനസികമായി അവരെ ബാധിക്കുന്നുണ്ട്. പള്ളികൾ ഭിന്നശേഷി സൗഹൃദമാകണം- കാന്തപുരം