താരമായി ഹര്‍മന്‍പ്രീത്; അര്‍ജന്റീനയെ പിടിച്ചുകെട്ടി ഇന്ത്യ

പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു തകര്‍പ്പന്‍ സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ മല്‍സരത്തില്‍ മുന്‍ ജേതാക്കളായ അര്‍ജന്റീനയെയാണ് ഇന്ത്യ 1-1നു പിടിച്ചുകെട്ടിയത്. 0-1ന്റെ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചത്. മല്‍സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് ഹര്‍മന്‍പ്രീത് ടീമിനു സമനില സമ്മാനിച്ചത്. ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യയുടെ ഹീറോയാവാന്‍ ഹര്‍മന്‍പ്രീതിനായിരുന്നു. അന്നു മല്‍സരം 2-2നു സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് നിശ്ചിത സമയം തീരുന്നതിനു രണ്ടു മിനിറ്റ് മാത്രം മുമ്പ് … Continue reading താരമായി ഹര്‍മന്‍പ്രീത്; അര്‍ജന്റീനയെ പിടിച്ചുകെട്ടി ഇന്ത്യ