പ്രോട്ടോകോൾ അറിയില്ലേ? ചെങ്കോട്ടയിൽ രാഹുൽ ഗാന്ധിയ്ക്ക് അവഗണന; ഇരിപ്പിടം ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അനാദരവ്. രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കവെ, ഒന്നാം നിരയിൽ ഇരുത്തേണ്ട പ്രതിപക്ഷ നേതാവിനെ പരിപാടിയിൽ നാലാം നിരയിലേക്ക് മാറ്റി അവഗണിച്ചുവെന്നാണ് വിമർശം. വെളുത്ത കുർത്ത പൈജാമ ധരിച്ച രാഹുൽ ഗാന്ധി ഒളിംപിക് മെഡൽ ജേതാക്കൾക്കൊപ്പം ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രോട്ടോക്കോൾ ലംഘനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. പ്രോട്ടോക്കോളനുസരിച്ച്, കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന് എല്ലായ്‌പ്പോഴും മുൻനിരയിൽ തന്നെ സീറ്റ് നൽകേണ്ടതാണ്. എന്നാൽ, ഇത് … Continue reading പ്രോട്ടോകോൾ അറിയില്ലേ? ചെങ്കോട്ടയിൽ രാഹുൽ ഗാന്ധിയ്ക്ക് അവഗണന; ഇരിപ്പിടം ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ