വൈറസ് ബാധ, പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ചൈന, മഹാമാരിയല്ലെന്നും വിശദീകരണം;ആശങ്കപ്പെടേണ്ട സഹചര്യമില്ല

ബീജിം​ഗ്– പുതിയ വൈറസ് പടരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് ചൈന വ്യക്തമാക്കി. വടക്കൻ പ്രവിശ്യകളിലെ ചില സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന അണുബാധ ശൈത്യകാലത്ത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധിക്കുന്നത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) എന്നാണ് വൈറസിനെ വിളിക്കുന്നത്. ഇത് നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടാക്കുന്ന ഒരു സാധാരണ ശ്വസന വൈറസാണ്. ചൈനയിൽ മഹാമാരിക്ക് കാരണമായേക്കാവുന്ന വൈറസ് ബാധകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. … Continue reading വൈറസ് ബാധ, പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ചൈന, മഹാമാരിയല്ലെന്നും വിശദീകരണം;ആശങ്കപ്പെടേണ്ട സഹചര്യമില്ല