സൗദിയിൽ മികച്ച നോവലിന് 7,40,000 ഡോളര്‍ ക്യാഷ് പ്രൈസ്, ഗോൾഡൻ പെൻ അവാർഡിന് തുടക്കം

റിയാദ് – സിനിമകളാക്കി പരിവര്‍ത്തനം ചെയ്യാവുന്ന നോവലുകളില്‍ ശ്രദ്ധയൂന്നി ഏറ്റവും സ്വാധീനമുള്ള സാഹിത്യകൃതികള്‍ക്കുള്ള ഗോള്‍ഡന്‍ പെന്‍ അവാര്‍ഡിന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സമാരംഭം കുറിച്ചു. അവാര്‍ഡിനര്‍ഹമായ കൃതികളുട രചയിതാക്കള്‍ക്ക് ആകെ 7,40,000 ഡോളര്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. കൂടാതെ മികച്ച കൃതികള്‍ സിനിമകളാക്കി മാറ്റുകയും ചെയ്യും. ഗോള്‍ഡന്‍ പെന്‍ അവാര്‍ഡ് വെബ്‌സൈറ്റ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് റിയാദില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിനിടെ ഉദ്ഘാടനം ചെയ്തു. അറബി ഭാഷയില്‍ പുതുതലമുറ എഴുത്തുകാര്‍ ഉദയം ചെയ്യാനുള്ള … Continue reading സൗദിയിൽ മികച്ച നോവലിന് 7,40,000 ഡോളര്‍ ക്യാഷ് പ്രൈസ്, ഗോൾഡൻ പെൻ അവാർഡിന് തുടക്കം