പേജറുകൾക്ക് പിന്നാലെ ലെബനോണിൽ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു, മൂന്നു പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരിക്ക്

ബെയ്റൂത്ത്- പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ ലെബനോണിൽ ഹിസ്ബുള്ള ഗ്രൂപ്പിന്റെ കേന്ദ്രത്തിൽ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഹിസ്ബുള്ള ഗ്രൂപ്പ് അംഗങ്ങൾ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബെയ്റൂത്തിലെ ശക്തികേന്ദ്രത്തിൽ പൊട്ടിത്തെറിച്ചത്. ലെബനോണിൽ പേജറുകൾ പൊട്ടിത്തെറിച്ച് പതിനൊന്ന് പേർ മരിച്ചതിന് സമാനമാണ് പുതിയ സ്ഫോടനവും. ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിരവധി വാക്കി ടോക്കികൾ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് കാറുകൾക്കുള്ളിൽ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതായി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു. ഏറ്റവും പുതിയ സ്ഫോടനത്തിൽ ലെബനനിലെ … Continue reading പേജറുകൾക്ക് പിന്നാലെ ലെബനോണിൽ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു, മൂന്നു പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരിക്ക്