എഡിജിപി അജിത്കുമാറിനെതിരെ പൊതുവേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നിലമ്പൂർ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി അജിത്കുമാറിനെതിരെയാണ് മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘മുൻ വിധികളില്ലാതെ അന്വേഷിക്കും. എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കും. … Continue reading എഡിജിപി അജിത്കുമാറിനെതിരെ പൊതുവേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി