ഓർമദിനത്തിൽ അവഹേളനം; ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി മന്ത്രി റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചെന്ന് പരാതി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം മാറ്റി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേരിലുള്ള പുതിയ ഫലകം സ്ഥാപിച്ചതിനെ ചൊല്ലി ശക്തമായ രാഷ്ട്രീയ വിവാദം.