നോവായി ആദിൽ, വിനോദസഞ്ചാരികളെ രക്ഷിക്കാൻ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ച് പൊരുതി വീണ കശ്മീരി

“ഞങ്ങൾ അദിലിന്റെ മരണത്തിലെ വേദന കൊണ്ടു മാത്രമല്ല ദുഃഖിക്കുന്നത്,” അദിലിന്റെ അമ്മായി ഖാലിദ പർവീൻ പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ വിനോദസഞ്ചാരികൾക്ക് വേണ്ടിയും ഞങ്ങൾ കരയുന്നു. കാശ്മീർ ഒന്നാകെ ദുഃഖത്തിലാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സർക്കാർ വിശ്രമിക്കരുത്.”