പരപ്പനങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: ഹയ്യ നസീമിൽ താമസിക്കുന്ന മലപ്പുറം പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി നാറ്റിങ്ങൽ മുസ്തഫ (52) നിര്യാതനായി. താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ. പിതാവ് മൂസ്സ ഹാജി. മാതാവ് നഫീസ. ഭാര്യ-റംല. മക്കൾ- റാഷിദ്, റഹീസ്,ഫായിസ് ഗാലിബ്,ഫാത്തിമ ഫിദ. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകുന്നു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക