മലയാളിയെ കൊന്ന ഈജിപ്ഷ്യന്‍ പൗരന് സൗദിയില്‍ വധശിക്ഷ നടപ്പാക്കി

ജിദ്ദ- ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയായ സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45)യെ കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് … Continue reading മലയാളിയെ കൊന്ന ഈജിപ്ഷ്യന്‍ പൗരന് സൗദിയില്‍ വധശിക്ഷ നടപ്പാക്കി