ടൂറിസം വികസനത്തിന് മദ്യം ഒഴുക്കേണ്ടതില്ല- സൗദി ടൂറിസം മന്ത്രി

ജിദ്ദ – വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളര്‍ച്ചക്കും രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും മദ്യം ഒഴുക്കേണ്ട ആവശ്യമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. സൗദി അറേബ്യയുടെ സംസ്‌കാരം അടുത്തറിയാനും വിനോദത്തിനും മതപരമായ ആവശ്യങ്ങള്‍ക്കും തൊഴിലിനും മറ്റുമാണ് വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്തെത്തുന്നത്. സൗദിയില്‍ നല്‍കുന്ന ഭക്ഷണം, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, പ്രാദേശിക ആതിഥേയത്വം എന്നിവയെല്ലാം ഇവര്‍ ആസ്വദിക്കുന്നു. സൗദിയില്‍ മദ്യം ലഭിക്കാത്തതിനെ കുറിച്ച് വിദേശ ടൂറിസ്റ്റുകള്‍ പരാതിപ്പെടുന്നില്ല. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ … Continue reading ടൂറിസം വികസനത്തിന് മദ്യം ഒഴുക്കേണ്ടതില്ല- സൗദി ടൂറിസം മന്ത്രി