മലപ്പുറം- ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽ.ഡി.എഫിന്റെ നുസൈബ സുധീർ യു.ഡി.എഫിനെ പിന്തുണച്ചു. ഒൻപതിനെതിരെ 11 വോട്ടുകൾക്കാണ് വിജയം. ചുങ്കത്തറയിൽ എൽ.ഡി.എഫ് കുതിരക്കച്ചവടത്തിലൂടെയാണ് നേരത്തെ ഭരണം നേടിയതെന്നും മറ്റു പഞ്ചായത്തുകളും തിരിച്ചുപിടിക്കുമെന്നും കോൺഗ്രസ് നേതാവ് വി.എസ് ജോയ് പറഞ്ഞു. പി.വി അൻവറിന് രാഷ്ട്രീയ അഭയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മുതൽ ചുങ്കത്തറയിൽ സംഘർഷ സാധ്യത ഉടലെടുത്തിരുന്നു. യു.ഡി.എഫ് അംഗങ്ങൾക്ക് നേരെ ചാണകവെള്ളവും തളിച്ചു. പി.വി അൻവറിന് നേരെയും കയ്യേറ്റശ്രമമുണ്ടായി എന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
അതേസമയം, കേരളത്തിൽ 28 സ്ഥലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റം. മുപ്പത് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് നേരത്തെ എൽ.ഡി.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, രണ്ടു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്, 22 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു സ്വതന്ത്രർ അടക്കം 17 വാർഡുകളിലാണ് എൽ.ഡി.എഫ് വിജയം. 12 ഇടങ്ങളിൽ യു.ഡി.എഫും വിജയിച്ചു. എസ്.ഡി.പി.ഐ ഒരിടത്ത് ജയിച്ചു. യു.ഡി.എഫ് സീറ്റാണ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത്. ഇവിടെ യു.ഡി.എഫ് മൂന്നാമതായി. ബി.ജെ.പിക്ക് എവിടെയും സീറ്റില്ല.
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശ്രീവരാഹം വാര്‍ഡ് സിപിഎം നിലനിർത്തി. കരുംകുളം ഗ്രാമപ്പഞ്ചായത്ത്-കൊച്ചുപള്ളി- സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ പുളിങ്കോട്- യുഡിഎഫ് സിറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു.
പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്-പുലിപ്പാറ- യു.ഡി.എഫ് സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. കോണ്‍ഗ്രസ് മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് പുലിപ്പാറ 674 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.
കൊട്ടാരക്കര മുനിസിപ്പാലിറ്റി-കല്ലുവാതുക്കല്‍ ഡിവിഷന്‍ -സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്-അഞ്ചല്‍ ഡിവിഷന്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ മുഹമ്മദ് ഷെറിൻ 877 വോട്ടുകൾക്കാണ് വിജയിച്ചത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്-കൊട്ടറ- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി.
കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്-കൊച്ചുമാംമൂട്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിർത്തി. ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത്-പ്രയാര്‍ തെക്ക് ബി- സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത്-പടിഞ്ഞാറ്റിന്‍കര- സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തി.
പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ നോര്‍ത്തിൽ എൽഡിഎഫ് സ്വത.സ്ഥാനാർഥി വിജയിച്ചു. അയിരൂര്‍ ഗ്രാമപ്പഞ്ചായത്ത്-തടിയൂര്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. പുറമറ്റം ഗ്രാമപ്പഞ്ചായത്ത്-ഗ്യാലക്സി നഗര്‍ വാർഡിൽ എൽഡിഎഫ് വിജയിച്ചു. ആലപ്പുഴ: കാവാലം ഗ്രാമപ്പഞ്ചായത്ത്-പാലോടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മംഗളാനന്ദൻ വിജയിച്ചു. മുട്ടാര്‍ ഗ്രാമപ്പഞ്ചായത്ത്-മിത്രക്കരി ഈസ്റ്റ്- യുഡിഎഫ് വിജയിച്ചു
കോട്ടയം രാമപുരം ഗ്രാമപ്പഞ്ചായത്ത്-ജി.വി. സ്‌കൂള്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. ഇടുക്കി വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത്-ദൈവംമേട് വാർഡിൽ എൽഡിഎഫിന് വിജയം. എറണാകുളം മൂവാറ്റുപുഴ മുനിസിപ്പാലിറ്റി-ഈസ്റ്റ് ഹൈസ്‌കൂള്‍ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. അശമന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മതല തെക്ക് വാർഡിൽ യുഡിഎഫ് വിജയിച്ചു. പൈങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-പനങ്കര വാർഡിൽ എൽഡിഫ് സ്വതന്ത്രൻ വിജയിച്ചു. പായിപ്ര ഗ്രാമപ്പഞ്ചായത്ത്-നിരപ്പ് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സുജാത ജോൺ വിജയിച്ചു.
തൃശ്ശൂര്‍ ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മാന്തോപ്പ് മാന്തോപ്പ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. പാലക്കാട് മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-കീഴ്പ്പാടം വാർഡ് എൽഡിഎഫ് നിലനിർത്തി. മലപ്പുറം കരുളായി ഗ്രാമപ്പഞ്ചായത്ത്-ചക്കിട്ടാമല വാർഡ് യുഡിഎഫിന് വിജയിച്ചു. തിരുനാവായ ഗ്രാമപ്പഞ്ചായത്ത്-എടക്കുളം ഈസ്റ്റ് വാർഡ് യു.ഡി.എഫിന് ലഭിച്ചു.
കോഴിക്കോട് പുറമേരി ഗ്രാമപ്പഞ്ചായത്ത്-കുഞ്ഞല്ലൂരിൽ യുഡിഎഫ് അട്ടിമറി വിജയം നേടി. കണ്ണൂര്‍ പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-താഴെ ചമ്പാട് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കാസര്‍കോട്
മടിക്കൈ ഗ്രാമപ്പഞ്ചായത്ത്- കോളിക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കോടോം ബേളൂര്‍ഗ്രാമപ്പഞ്ചായത്ത്-അയറോട്ട് വാർഡിൽ എൽഡിഎഫിലെ സൂര്യ ഗോപാലൻ 100 വോട്ടുകൾക്ക് വിജയിച്ചു. കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത്-പള്ളിപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു