തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ മുത്തച്ഛന് അറസ്റ്റില്‍. അമ്മയുടെ രണ്ടാനച്ഛന് മണ്ണന്തല സ്വദേശി ഉത്തമനാണ് അറസ്റ്റിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയെ മുത്തച്ഛന് ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന് അഭിജിത് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിച്ചു. അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിച്ച് പോയതിന് ശേഷമാണ് സംഭവം.