പാലക്കാട്: ഷാഫി പറമ്പിൽ വിജയിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോ മാൻ ഇ ശ്രീധരൻ നേടിയതിനേക്കാൾ ഇരട്ടി വോട്ട് പോസ്റ്റലിൽ ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടിലെത്തിയ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബി.ജെ.പിക്ക് ചങ്കിടിപ്പ് കൂട്ടി ഫലം.
ആദ്യ മണിക്കൂറുകളിൽ ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണെങ്കിലും രണ്ടാം റൗണ്ടിൽ മുൻ വർഷത്തേക്കാൾ രണ്ടായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ബി.ജെ.പിക്കുണ്ടായത്. ഇതിൽ ഇടത്-യു.ഡി.എഫ് ക്യാമ്പിന് നേട്ടമുണ്ടായെങ്കിലും കൂടുതൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ക്യാമ്പിൽ വൻ പ്രതീക്ഷയാണ് ഉയരുന്നത്. രണ്ടാം റൗണ്ടിൽ 1891 വോട്ടുകൾക്കാണിപ്പോൾ ബി.ജെ.പി ലീഡ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group