ആലപ്പുഴ: കേരളത്തിൽ നടത്തുന്ന ഡിജിറ്റൽ സർവ്വേയിലൂടെ അതിർത്തി തർക്കമില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നാല് വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേയിലൂടെ ഫെയർ വാല്യൂ സമ്പൂർണ്ണമായി പുനസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആധാരം എഴുത്ത് അസോസിയേഷൻ ( ആൾ കേരള ഡോക്യൂമെൻ്റ് റൈറ്റേഴ്സ് ആൻ്റ് സ്ക്രൈബ്സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കെ രാജൻ. ഫെയർ വാല്യൂ ഓരോ പ്രദേശത്തിൻ്റെ സ്ഥിതിയും സാഹചര്യവും അനുസരിച്ചാണ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് കേരളത്തിൽ കഴിഞ്ഞ അൻപത്തിയഞ്ച് വർഷം കൊണ്ട് 921 വില്ലേജുകളിൽ മാത്രമാണ് റീ സർവ്വേ നടത്തിയിട്ടുള്ളത്. ഇപ്പോൾ 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തിയായി 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവ്വേ നടന്ന് കൊണ്ടിരിയ്ക്കുന്നു. എൻ്റെ ഭൂമി എന്ന പോർട്ടലിലൂടെ ആരുടെയും തൊഴിൽ നഷ്ടപെടുകയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വസ്തുവിൻ്റെ സെറ്റിൽമെൻ്റ് ആക്ട് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എൻ്റെ ഭൂമി എന്ന പോർട്ടലിൻ്റെ ആധികാരികത ആധാരം എഴുത്തുകാർ നന്നായി പഠിച്ച് നടപടി എടുക്കണമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവ്വേയിലൂടെ ഇടുന്ന അതിർത്തിയുടെ കുറ്റികൾ പിഴുത് എറിഞ്ഞാൽ കുറ്റി എറിയുന്നവരുടെ അതിർത്തി പിന്നീട് കാണുകയില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ ജി ഇന്ദുകലാധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ ആഞ്ചലോസ്, ജനറൽ സെക്രട്ടറി എ അൻസാർ, ട്രഷറർ സി പി അശോകൻ, റ്റി. എസ് ഷംസുദ്ദീൻ, എം പി മധ്യസൂദനൻ,പി.ടി ജോൺ പെരുംപള്ളിൽ, ബാബു സുരേഷ്, ആർ ബേബിലത, പി ശാരദ, സജീവൻ, ബി മോഹൻ കുമാർ, പി എം തങ്കച്ചൻ, ടിവി അനിൽകുമാർ, ഇ രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group