ആലപ്പുഴ: ആയുർവേദ ഡോക്ടർമാരുടെ സംസ്ഥാന കലാമേളയ്ക്ക് ആലപ്പുഴ വൈ എം സി എ ഓഡിറ്റോറിയത്തിൽ തുടക്കമായി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സർഗോത്സവം 24″ കലാമേളയ്ക്ക് തുടക്കമായത്. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്തും കലകളെ ചേർത്ത് പിടിയ്ക്കുന്ന ആയുർവേദ ഡോക്ടർമാരുടെ പങ്ക് വലുതാണെന്ന് രാജീവ് ആലുങ്കൽ പറഞ്ഞു. ചികിത്സകൾക്കും ജീവിതത്തിലെ തിരക്കുകൾക്കും ഇടയിൽ തങ്ങൾക്കും കലാമൂല്യങ്ങൾ ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തരം കലോത്സവങ്ങൾ എന്നും രാജീവ് ആലുങ്കൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സർഗ്ഗോത്സവം വർക്കിംഗ് ചെയർമാൻ ഡോ. റോയ്. ബി.ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. എ.എം. എ. ഐ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സി.അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ എസ് വിഷ്ണു നമ്പൂതിരി,സംസ്ഥാന സെക്രട്ടറി ഡോ.ബി.രാജേഷ് , എ.
എം. എ അക്കാഡമി സെക്രട്ടറി ഡോ. അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ജില്ലാ പ്രസിഡൻ്റ് ഡോ.രഞ്ജിത്. പി യോഗത്തിൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഡോ. ഷാൻ ഷാഹുൽ യോഗത്തിൽ നന്ദി രേഖപ്പെടുത്തി. നാനൂറിൽപ്പരം കലാകാരന്മാർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group