കൊച്ചി- കൊച്ചി നഗരത്തിലെ കനത്ത മഴക്ക് കാരണം മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് അധികൃതർ. ഒന്നരമണിക്കൂറിനുള്ളിൽ നൂറ് എം.എം മഴയാണ് നഗരത്തിൽ പെയ്തത്. കുസാറ്റിന്റെ മഴ മാപിനിയിൽ മഴ മാപിനിയിൽ അളവ് രേഖപ്പെടുത്തി. അതേസമയം, കൊച്ചിയിൽ വലിയ മഴയാണ് പെയ്തത്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമായി.
വളരെച്ചെറിയ സമയത്തിനുള്ളിൽ, ഒരു ചെറിയപ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം അഥവാ cloudburst എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾമാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കുമിടയാക്കാറുണ്ട്. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്.