ആലപ്പുഴ : തെരഞ്ഞെടുപ്പ് അവലോകനത്തിനായി കൂടിയ സി പി എം ആലപ്പഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയാണ് കടുത്ത വിമർശനം ഉയർന്നത്.
ധന – ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമെന്ന്
മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ഇപി ജയരാജനും എ കെ ബാലനുമെതിരെയും ജി.സുധാകരനെതിരെ വിമർശനം ഉണ്ടായി. സുധാകരനിൽ നിന്നുണ്ടാകുന്നത് മുതിർന്ന നേതാവിന് യോജിക്കാത്ത പ്രതികരണങ്ങളാണ്.
പൊതു സമൂഹത്തിലും പാർട്ടി പ്രവർത്തകരിലും ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്
ജി. സുധാകരൻ്റ പ്രതികരണങ്ങൾ. നേതാക്കൾ പക്വത കാണിക്കണം.
ജി സുധാകരന് പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ
എച്ച് സലാം പരസ്യമായി മറുപടി പറഞ്ഞത് ശരിയായില്ലെന്നും അംഗങ്ങൾ പറഞ്ഞു.
സർക്കാരിനെതിരായ തെറ്റിദ്ധാരണകൾക്ക് യഥാസമയം മറുപടി പറയാനായില്ല. ക്ഷേമപെൻഷൻ കിട്ടാത്തത് പാർട്ടി അനുഭാവികളിലും അത്യപ്തിക്ക് കാരണമായി. എല്ലാ വിഭാഗം സമുദയങ്ങളുടേയും വോട്ട് നഷ്ടപ്പെട്ടു. ഏതെങ്കിലും സമുദായ നേതാവിനെ ഇതിൻ്റെ പേരിൽ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് എം എൽ എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവർ പറഞ്ഞു. കെ സി വേണുഗോപാലിന് മുന്നിൽ ഏറ്റവും ദുർബലനായ സ്ഥാനാർത്ഥിയായിരുന്നു എ എം ആരീഫ് എന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ചിലർ കുറ്റപ്പെടുത്തി.
സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗത്തിൽ വിലയിരുത്തി. ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group