തിരുവനന്തപുരം: രാജസ്ഥാനില്‍ ഹൃദയസ്തംഭനം മൂലം മരിച്ച സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. സൈനികന് പൂവാര്‍ സ്വദേശി ഡി. സാമുവേലിന്റെ(59) മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയില്‍ എത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു. സാമുവേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല.
രാജസ്ഥാനിലെ വാള്‍മീറില്‍ ബിഎസ് എഫ് ബറ്റാലിയനിയിലായിരുന്നു സാമൂവല്‍. കഴിഞ്ഞ 18നാണ് അവധിക്ക് ശേഷം അദ്ദേഹം തിരിച്ചുപോയത്. 24ന് ഹൃദയസ്തംഭനംമൂലം സാമുവല്‍ മരിച്ചതായി വീട്ടില്‍ അറിയിപ്പെത്തി.
26ന് രാത്രി 11 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തി. എന്നാല്‍ പെട്ടി പുറത്തെടുത്തപ്പോഴേ ദുര്‍ഗന്ധം അനുഭവപ്പെട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.