ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതുസംബന്ധിച്ച് സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നൽകി.
തമിഴ്നാട് സർക്കാരിന്റെ സമ്മതമില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും പരിസ്ഥിതി മന്ത്രാലയത്തിന് തമിഴ്നാട് നൽകും.
സുപ്രീംകോടതി ഉത്തരവിന് എതിരാണ് ഈ നീക്കം. പദ്ധതിയുമായി മുന്നോട്ട് പോയാൽ കോടതിയലക്ഷ്യ ഹർജിയുമായി തമിഴ്നാട് നീങ്ങും.
പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി നടത്താനിരിക്കുന്ന യോഗത്തിൽ ചർച്ചാ വിഷയമായി എടുത്തതോടെയാണ് തമിഴ്നാടിന്റെ നീക്കം. Bill