ന്യൂഡൽഹി: കനത്ത മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് നാലുപേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.
ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങൾ ഒടിഞ്ഞു വീണ് റോഡു ഗതാഗതവും താറുമാറായി.
അടുത്ത രണ്ട് മണിക്കൂറില്‍ ഡൽഹിയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്കി. ഇന്നലെ രാത്രി മുതൽ ഡൽഹിയിൽ കനത്ത മഴപെയ്യുകയാണ്.