ലഖ്നോ: ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറിയ 46 കാരന് ജീവപര്യന്തം. ഉത്തർപ്രദേശിലെ ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയിലാണ് സംഭവം.
2020 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറിയാണ് കുഞ്ഞിന്റെ ലിംഗനിർണയം നടത്താൻ ഭർത്താവ് ശ്രമിച്ചത്.
ആറാമതും ഇവർക്ക് പെൺകുഞ്ഞാണ് ജനിക്കാൻപോകുന്നതെന്ന് ജോത്സ്യൻ പറഞ്ഞിരുന്നു. തുടർന്ന് പ്രതി അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ വയറ് കീറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വയറ്റിലുണ്ടായിരുന്ന ആണ്‍കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.