മസ്കത്ത്– ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് 29 ഒമാൻ റിയാലാക്കി (ഏകദേശം 6,612 രൂപ) ഒമാൻ എയർ. മൂന്ന് ദിവസത്തേക്കാണ് ഒമാൻ എയറിന്റെ ഈ ഓഫർ. ഗൾഫിലെ ദുബൈ, ദോഹ, ബഹ്‌റൈൻ, കുവൈത്ത്, റിയാദ്, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഇനി തുച്ചമായ നിരക്കിൽ യാത്ര ചെയ്യാം. കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള യാത്ര ഇതിലൂടെ അവശ്യക്കാർക്ക് സാധിക്കുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു.
വിശാലമായ ക്യാബിനും സൗജന്യ ഭക്ഷണവുമുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒമാൻ എയർ വാഗ്ദാനം ചെയ്യുന്നുണ്ട്. വൺ-വേ, റിട്ടേൺ ഇക്കണോമി ക്ലാസ് നിരക്കുകളും ഓഫറിൽ ഉൾപ്പെടുന്നുണ്ട്. ഓഗസ്റ്റ് 26 മുതൽ 28 വരെയും സെപ്റ്റംബർ 27 മുതൽ നവംബർ 30 വരെയും യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക. ഓഫറിൽ ഇന്റർലൈൻ അല്ലെങ്കിൽ കോഡ്‌ഷെയർ വിമാനങ്ങൾ ഉൾപ്പെടുന്നില്ല. മറ്റ് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്നും ഒമാൻ എയർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് https://www.omanair.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.