ദുബൈ- നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം ഭീമമായ നിലയിൽ വർദ്ധിപ്പിച്ചത്
ഒഴിവാക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ദുബൈ കെ എം സി സി പ്രസിഡണ്ട് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ ഇസ്മായിൽ എന്നിവർ ആവശ്യപ്പെട്ടു.
അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ഏഴ് കാറ്റഗറിയായി തിരിച്ചാണ് പ്രീമിയം തുക വർദ്ധിപ്പിച്ചിരിക്കുന്നത്.
മൂന്ന് മടങ്ങ് മുതൽ ഏഴ് മടങ്ങ് വരെയാണ് വർദ്ധന. പ്രവാസി വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് കെ എം സി സി നേതാക്കൾ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



