റിയാദ് – ഉപരിപഠനാര്‍ത്ഥം നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും കലാ കായിക സാംസ്കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് എക്സിക്യൂട്ടീവ് അംഗവുമായ കബീര്‍ പട്ടാമ്പിയുടെ മക്കളായ ഹൈഫ മെഹറിന്, ഹിബ നൗറിന്, മുഹമ്മദ് മുസ്തഫ ഹിലാല്‍, ഭാര്യ സാജിത കബീര്‍ എന്നിവര്‍ക്ക് റിയാദ് ടാക്കിസ് യാത്രയയപ്പ് നല്കി.
മലസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഷിനു സനു, ഹര്‍ഷാന റിസ്വാന്, വല്ലി ജോസ് എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് ഉപഹാരം കൈമാറി. സെക്രട്ടറി ഹരി കായംകുളം, ട്രഷറര്‍ അനസ് വള്ളികുന്നം, കോഡിനേറ്റര്‍ ഷൈജു പച്ച, പി ആര് ഒ റിജോഷ് കടലുണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാര്‍ പള്ളികശേരി, സനു മാവേലിക്കര, എല്‍ദോ വയനാട് എന്നിവര്‍ സംസാരിച്ചു. അംഗങ്ങളായ നഫാസ് അബൂബക്കര്‍, റിസ്വാന്, ശിഹാബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group